പെണ്ണുകാണാൻ പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് പണം ചോദിച്ച സംഭവത്തിൽ 4 സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ….
വിവാഹാലോചനയ്ക്ക് പോയ യുവാവിനെ വീട്ടിൽ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ നാല് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നടന്ന സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ ഹരീഷ് (40), വെങ്കടേഷ് (35), ഗീത (35), വിജയ (60), മഞ്ജുള (30), ലീലാവതി (40) എന്നിവരാണ് പിടിയിലായത്. വ്യാജ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പിൽ 50,000 രൂപയിലേറെയാണ് കവർന്നത്.
റിയൽ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിന് സംഘത്തിലെ മഞ്ജുളയെ നേരത്തെ പരിചയമുണ്ടായിരുന്നു. പിന്നീട് വിവാഹാലോചന തുടങ്ങിയപ്പോൾ തനിക്ക് പറ്റിയ പെൺകുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇവരാണ് താൻ ഒരു പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനോട് ഹെബ്ബാളിലെത്താൻ നിർദേശിച്ചത്. മഞ്ജുളയുടെ സുഹൃത്ത് അവിടെയെത്തി യുവാവിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.