മുടി കൊഴിച്ചിലിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങള്‍.. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…
ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ വളരെ അധികം മോശമായി ബാധിക്കാം. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- പഞ്ചസാര
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകും.
- കാര്‍ബോഹൈട്രേറ്റ്
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തലമുടി കൊഴിച്ചിലിന് കാരണമാകാം.
- എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും.
- കൃത്രിമ മധുര പാനീയങ്ങള്‍
സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
- ജിഐ കൂടിയ ഭക്ഷണങ്ങള്‍
ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.
- ജങ്ക് ഫുഡ്
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.



