6 വയസ്സുകാരിയെ 1 വർഷം പീഡിപ്പിച്ചു.. വേദന കൊണ്ട് കരയുമ്പോൾ വാപൊത്തി പിടിച്ചിട്ട് ക്രൂരമായി മർദ്ദിക്കും…..
തിരുവനന്തപുരം: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെ ശിക്ഷിച്ചു. കോഴിക്കോട്ട് സ്വദേശിയായ കുട്ടിയുടെ അമ്മ രോഗബാധിതയായതിനാൽ പഠിക്കാനായി അമ്മയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് അയച്ചു. ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി പലതവണ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വേദന കൊണ്ട് കരയുമ്പോൾ വാപൊത്തി പിടിച്ചിട്ട് പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിക്കും. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതു കൂടാതെ ബൈക്കിന്റെ സൈലൻസർ വെച്ച് കുട്ടിയുടെ കാൽ പൊള്ളിക്കുകയും ചെയ്തു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി. സ്കൂൾ അവധിക്ക് കുട്ടിയെ അമ്മ കോഴിക്കോട് കൂട്ടികൊണ്ട് പോയി. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവിൽ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്. തുടർന്ന് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനത്തിന്റെ വിവരം പറഞ്ഞത്.
2017 ആഗസ്റ്റ് മുതൽ 2018 ഏപ്രിൽ മാസത്തിൽ നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. കേസിൽ പ്രതിയായ ബന്ധുവിന് ഇരുപത്തി എട്ട് വർഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴ അടക്കാനുമാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.