6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം… നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം…
കൊല്ലം: ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പുതിയ നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. കേസിലെ പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇക്കാര്യം ആസൂത്രണം ചെയ്തതിന്റെ രേഖകൾ കിട്ടിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
പ്രതികളിലൊരാളായ അനുപമയുടെ ബുക്കുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതികൾ തയ്യാറാക്കിയതിന്റെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. നിരവധി കുട്ടികളെ ഇവർ ഉന്നം വെച്ചിരുന്നു എന്ന തെളിവാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.