6വയസ്സുകാരിയുടെ കൊല..പിതാവ് കഴുത്തറത്തു… വണ്ടാനം മെഡിക്കൽ കോളേജിൽ….
മാവേലിക്കര : ആറു വയസ്സുകാരി മകളെ കൊലപ്പെടുത്തിയ പ്രതി മഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ട് 6 :45ഓടെ ആണ് സംഭവം. റിമാന്റിൽ ആയ പ്രതിയെ ജയിലിൽ എത്തിച്ചിരുന്നു. പിന്നീട് ഇയാൾ കുളിമുറിയിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. പരിക്കേറ്റ പ്രതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെയാണ് ആറു വയസുകാരിയായ നക്ഷത്രയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു.