58 പാക് സൈനികരെ വധിച്ചു…അവകാശവാദവുമായി താലിബാൻ….

സ്വന്തം മണ്ണിൽ ഒളിച്ചിരിക്കുന്ന ഐസിസ് ഭീകരരെ പുറത്താക്കണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കാബൂൾ ആക്രമണത്തിന് പകരമായി താലിബാൻ നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുജാഹിദ് പറഞ്ഞു.

പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഐഎസിന്റെ സാന്നിധ്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാന് തങ്ങളുടെ വ്യോമ, കര അതിർത്തികൾ സംരക്ഷിക്കാൻ അവകാശമുണ്ട്. ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാകിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് ഒളിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ അഫ്​ഗാന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങൾക്കും ഐസിസ് ഗ്രൂപ്പ് ഭീഷണിയാണെന്നും മുജാഹിദ് പറഞ്ഞു.

Related Articles

Back to top button