ബന്ധുവീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന 11 വയസുകാരിയോട് 54 കാരന്‍റെ ലൈംഗികാതിക്രമം.. വിധി വന്നപ്പോൾ..

പതിനൊന്ന് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവന്‍ (54) നെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. 2020ൽ ഡിസംബര്‍ 9ന് രാവിലെ 10.30ന് ബന്ധുവീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന 11 വയസുകാരിയായ വീട്ടിലേക്ക് അതിക്രമിച്ച് കയറി  ലൈംഗീകാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കൊടകര പൊലീസ് ചാര്‍ജ്  ചെയ്ത കേസിലാണ്  ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹന്‍ വിധി പ്രസ്താവിച്ചത്

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. കൊടകര പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷാജന്‍ പി.പി. രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന ജെയ്‌സണ്‍ ജെ. ആണ് തുടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസികുൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിച്ചു

Related Articles

Back to top button