52കാരൻ അധ്യാപകനോട് 20കാരിക്ക് പ്രണയം… അവസാനം….
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സമൂഹത്തിന് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്. എന്നാൽ, അധ്യാപകരുമായി പ്രണയത്തിൽ വീഴുന്നവരും ഉണ്ട്. 52കാരനായ അധ്യാപകനോട് ബിരുദ വിദ്യാർത്ഥിനിയായ 20കാരിക്ക് പ്രണയം. ഒടുവിൽ പ്രണയം അവസാനിച്ചത് വിവാഹത്തിൽ. പാകിസ്ഥാനിൽ ഒരു കോളേജ് വിദ്യാർത്ഥിനിക്ക് തന്റെ അധ്യാപകനോട് അഗാധമായ പ്രണയം തോന്നി. എന്നാൽ, പലതവണ അത് നിരസിച്ചു എങ്കിലും ഒടുവിൽ അധ്യാപകനും തിരികെ പ്രണയത്തിൽ വീഴുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.
52കാരനായ അധ്യാപകനാണ് ബിരുദ വിദ്യാർത്ഥിനിയായ 20കാരിയെ വിവാഹം കഴിച്ചത്. ബികോം വിദ്യാർത്ഥിനിയായ സോയ നൂറിന് തന്റെ അധ്യാപകൻ സാജിദ് അലിയോട് പ്രണയം തോന്നുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചു. എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിലാവുകയും വിവാഹിതരാവാൻ തീരുമാനിക്കുകയും ആയിരുന്നു.
പാകിസ്ഥാനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്ക് വച്ചത്. പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു എന്നും സോയ പറഞ്ഞു.
‘നമുക്കിടയിൽ വലിയ പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല’ എന്നാണ് സാജിദ് സോയയോട് പറഞ്ഞത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു.