പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു 50 വയസ്സുകാരന് ദാരുണാന്ത്യം…

മത്സ്യബന്ധനത്തിന് പോയി മടങ്ങവെ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു. 50 കാരന് ദാരുണാന്ത്യം. കപ്പൂർ സ്വദേശി അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.മീൻ പിടിക്കുന്നതിനായി വീടിന് സമീപത്തെ വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തും. ഭാര്യ: ബിന്ദു. മകൻ: സഞ്ജയ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Related Articles

Back to top button