അഞ്ചു ജില്ലകളിലായി സംയുക്ത ഓപറേഷൻ; 50 മാവോയിസ്റ്റുകൾ പിടിയിൽ

ആന്ധ്രപ്രദേശിൽ പരിശോധനയ്ക്കിടെ 50 മാവോയിസ്റ്റുകൾ പിടിയിൽ. അഞ്ചു ജില്ലകളിലായി നടന്ന സംയുക്ത ഓപറേഷനിലാണ് 50 സി.പി.ഐ പ്രവർത്തകരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന നക്സലൈറ്റ് നേതാവ് എം. ഹിദ്മയും മറ്റ് അഞ്ചുപേരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.

ആന്ധ്ര പൊലീസ്, ഇന്റലിജൻസ്, പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘടനയുടെ വിവിധ കേഡറുകളിൽ പ്രവർത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നും അടുത്തിടെ നടന്ന വലിയ ഓപറേഷനുകളിലൊന്നാണിതെന്നും എ.ഡി.ജി.പി ഇന്റലിജൻസ് മഹേഷ് ചന്ദ്ര ലദ്ദ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ 39 ആയുധങ്ങളും 302 റൗണ്ട് വെടിയുണ്ടകളും ഡിറ്റണേറ്ററുകളും ആശയവിനിമയ ഉപകരണങ്ങളും 13 ലക്ഷം രൂപയും പിടിച്ചെടുത്തു.

Related Articles

Back to top button