50 രൂപ കടമായി നല്‍കി… ഇപ്പോൾ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍….

വെള്ളറട- കടമായി നല്‍കിയ 50 രൂപ തിരികെ ചോദിച്ച മദ്യവയസ്കനെ മർദിച്ച  യുവാവിനെ പോലീസ് പിടികൂടി. ഡാലും മുഖം അമ്പിളി ഭവനില്‍ ലാല്‍ എന്ന് വിളിക്കുന്ന അജിൻ(40) ആണ് പോലീസ് പിടിയിലായത്. സമീപവാസിയായ ഡാലുമുഖം ഇരപ്പില്‍ വിട്ടില്‍ രാജന്‍ (52) ആണ് മർദ്ദനമേറ്റത് .

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാജന്‍ ചികിത്സയിലാണ്. കഴിഞ്ഞമാസം 31 ാം തീയതി വൈകുന്നേരം 6 മണിക്കാണ് കേസിന് ആ്‌സ്പദമായ സംഭവം നടന്നത്. രാജന്റെ കൈയില്‍ നിന്നും 50 രൂപ അജിന്‍ കടമായി വാങ്ങിയിരുന്നു. പൈസ തിരികെ ചോദിച്ചതോടെ അജിന്‍  രാജനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിന് നല്‍കിയ അറിയിപ്പിനെ തുടര്‍ന്നായിരുന്നു കേസ് അന്വേഷണം ആരംഭിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രാജനില്‍ നിന്നും വെള്ളറട പോലീസ് മൊഴിവാങ്ങിയ വാങ്ങിയ ശേഷമാണ് രാജനെ പിടികൂടിയത്. കോടതിയിൽ വിഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Back to top button