50 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.

വെള്ളറട: 50 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ആറാട്ടകുഴി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് ശേഖരം പോലീസ് കണ്ടെത്തിയത്. ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചതിനെത്തുടന്നാണ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചത്. ആന്റി നാർക്കോട്ടിക് സെല്ലും വെള്ളറട പോലീസും സംയുക്തമായിട്ടുള്ള റെയ്ഡിലാണ് കഞ്ചാവ് കടത്തല്‍ സംഘം പോലീസിന്റെ വലയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ആറാട്ടുകുഴിക്ക് സമയത്തിലുള്ള പോലീസ് ഔട്ട് പോസ്റ്റില്‍ കഞ്ചാവ് സംഘം കുടുങ്ങിയത്. കുലശേഖരം വട്ടിയൂര്‍ക്കാവില്‍ കുലശേഖരം ആശാ നിവാസില്‍ കൊള്ളിയാന്‍ എന്ന് വിളിക്കുന്ന ഹരിശങ്കര്‍ (31), കുലശേഖരം കരിമൻകുളം ശിവശക്തിയില്‍ ശിവകുമാര്‍ (29) എന്നിവർ ആണ് പോലീസിന്റെ പിടിയിലായത്.

ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് കഞ്ചാവ് എത്തിച്ചുകൊടുത്താല്‍ സംഘത്തിന് 50,000 ലഭിക്കുമെന്ന് ഇവർ പറഞ്ഞു. നർക്കോട്ടിക് ഡിവൈഎസ്പി അബ്ദുല്‍ വഹാബ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുറുപ്പ്,എസ് ഐ മാരായ സുജിത്ത് ജി നായര്‍, ഷിബു, ദിലീപ്, ഷിബു കുമാര്‍, ശശികുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപു, ജയദാസ്, പ്രദീപ്, സജു, ഉമേഷ് ബാബു, അനീഷ്, അരുണ്‍ അടങ്ങുന്ന സംഘമാണ് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ ശ്രീലേഖയുടെ സാന്നിധ്യത്തില്‍ കഞ്ചാവ് ശേഖരം തൂക്കം തിട്ടപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വെള്ളറട സ്റ്റേഷനിലേക്ക് മാറ്റിയത്.

Related Articles

Back to top button