ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്.. പ്രമേഹം നിയന്ത്രിക്കാൻ…
ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം ഇന്ത്യയ്ക്കുണ്ട് എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറയുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ മിക്ക കുടുംബങ്ങളും ഇപ്പോൾ ഡയബെറ്റിസ് ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കുകയാണ്. രാവിലെയുള്ള നടത്തം, സമീകൃതാഹാരം, മരുന്നുകൾ… ഇതെല്ലാം പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യുമെങ്കിലും ചിലപ്പോൾ ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ഇതെല്ലാം തകിടം മറിക്കാം.
പ്രമേഹമുള്ളവർക്ക് ദൈനംദിന ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ..
പഴങ്ങൾക്കൊപ്പം കറുവാപ്പട്ട
ഫ്രൂട്സ് സാലഡ് ഉണ്ടാക്കുമ്പോൾ അതിനൊപ്പം കറുവപ്പട്ട ചെറിയ കഷ്ണം ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവർത്തനങ്ങൾ കുറയ്ക്കാനും, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
അത്താഴം 7 മണിക്ക് മുൻപ്
അത്താഴം വൈകുന്നേരം 7 മണിയോടെ കഴിക്കാൻ ശ്രമിക്കുക. വൈകി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ കഴിയില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ഭക്ഷണത്തിനു ശേഷം നടക്കുക
വീടിന് അകത്താണെങ്കിൽ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മുതൽ 15 മിനിറ്റ് നടക്കുക.
നാരുകൾ അടങ്ങിയ ഭക്ഷണം
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.
ചോറും ചപ്പാത്തിയും ഒരുമിച്ച് കഴിക്കരുത്
ചപ്പാത്തിയും ചോറും ഒരുമിച്ചു കഴിക്കുന്നത് ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.