5 വയസുകാരനും മാതാപിതാക്കള്‍ക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്…

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്. നെന്മാറയിലേക്ക് ബൈക്കിൽ പോകുമ്പോൾ പാഞ്ഞ് വന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7. 30 നായിരുന്നു സംഭവം. അപകടത്തില്‍ രത്നാകരൻ്റെ ഇടത് കൈയിലെ എല്ല് പൊട്ടിയിട്ടുണ്ട്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button