49 സ്ത്രീകളെ കൊന്ന് പന്നികൾക്ക് നൽകി..കൊലപാതകി ജയിലിൽ കൊല്ലപ്പെട്ട നിലയിൽ…
കാനഡയിലെ സീരിയൽ കില്ലർ വില്ലി പിക്‌ടൺ ജയിലിൽ കൊല്ലപ്പെട്ടു.ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ 71-ാം വയസ്സിലായിരുന്നു മരണം. 26 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ഇയാൾ 2007ലാണ് ശിക്ഷിക്കപ്പെട്ടത്. വാൻകൂവറിലെ പോർട്ട് കോക്വിറ്റ്‌ലാമിൽ പന്നി കർഷകനായിരുന്നു ഇയാൾ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ അമ്പതോളം സ്ത്രീകളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗിക തൊഴിലളികളും മയക്കുമരുന്നിന് അടിമകളുമായിരുന്നു കൊല്ലപ്പെട്ട സ്ത്രീകളിലേറെയും.
പണവും മയക്കുമരുന്നും വാഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളെ ക്ഷണിച്ചത്. ഇരകളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മൃതദേഹം പന്നികൾക്ക് തീറ്റയായി നൽകുകയായിരുന്നു ഇയാളുടെ പതിവ്. 2008-ലെ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം, ഇയാൾ കൊന്നുവെന്ന് അവകാശപ്പെടുന്ന 49 പേരിൽ 33 സ്ത്രീകളുടെ അവശിഷ്ടങ്ങളും ഡിഎൻ എയും അദ്ദേഹത്തിൻ്റെ ഫാമിൽ നിന്ന് കണ്ടെത്തി. ഇയാളുടെ ഫാമിൽ നിന്ന് തലയോട്ടികളും കാലുകളും ഉൾപ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.