നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് കിട്ടിയത്…

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിൻ്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിൻ്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000 രൂപ വിലമതിക്കുന്ന നോട്ടുകളാണെങ്കിലും ഇപ്പോൾ ഈ കറൻസികൾക്ക് മൂല്യമില്ല. അതേസമയം ഒക്ടോബർ മാസത്തിൽ ക്ഷേത്ര ഭണ്ഡാരത്തിൽ ഭക്തർ പണമായി 5,27,33,992 രൂപ ഭണ്ഡാലത്തിൽ സമർപ്പിച്ചു. 1977.6 ഗ്രാം സ്വർണവും 12.154 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. എസ് ബി ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാര വരവിൻ്റെ എണ്ണൽ ചുമതല


