45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ…

കാസർകോട്: 45 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കാസർകോട് രാജപുരത്താണ് സംഭവം. രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമൺ (37) ആണ് പിടിയിലായത്. പൊലീസ് ഉദ്യോ​ഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ വീടിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറിലും ബൈക്കിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. തുടർന്ന് പ്രതിയുടെ വീടിന് സമീപത്തെത്തിയ ഉദ്യോ​ഗസ്ഥർ വീട് വളയുകയും സനീഷിനെ പിടികൂടുകയുമായിരുന്നു.

Related Articles

Back to top button