സ്ഥിരമായി റബർ ബാൻഡ് ചവയ്ക്കുന്ന ശീലം; സ്കാനിങ്ങിൽ യുവതിയുടെ വയറ്റിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!
സ്ഥിരമായി റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുള്ള യുവതിയെ ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കഠിനമായ വയറുവേദനയെ തുടർന്നാണ് പാറശാല സ്വദേശിനിയായ നാല്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ വയറ്റിൽ 41 അധികം റബർ ബാൻഡുകൾ കണ്ടെത്തി. ഡോക്ടർമാരുടെ നിർദേശപ്രകാരം യുവതിയുടെ വയറ്റിൽ നിന്ന് റബർ ബാൻഡുകൾ ഓപ്പറേഷനിലൂടെയാണ് നീക്കം ചെയ്തത്.
യുവതിക്ക് പതിവായി റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.