രണ്ടാം വർഷ ഹയർസെക്കൻഡറി ഫലം… ഫുൾ മാർക്ക് നേടിയത് 41 മിടുക്കർ…

രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഫുൾ മാർക്ക് നേടിയത് 41 മിടുക്കർ. 77.81 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2002 സ്കൂളുകളിലായി സ്കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്ന് 370642 പേർ പരീക്ഷ എഴുതിയതിൽ 288394 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 78.69 ആയിരുന്നു.

190690 പെൺകുട്ടികളിൽ 165234 പേരും (86.65%), 179952 ആൺകുട്ടികളിൽ 123160 പേരും (68.44%) ഉപരി പഠനത്തിന് യോഗ്യത നേടി. 189263 സയൻസ് വിദ്യാർത്ഥികളിൽ 157561 പേരും (83.25%), 74583 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 51578 പേരും (69.16%), 106796 കോമേഴ്സ് വിദ്യാർത്ഥികളിൽ 79255 പേരും (74.21%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 34051 ൽ 19719 പേരും (57.91%) പട്ടികവർഗ്ഗ വിഭാഗത്തിൽ 5055 ൽ 3047 പേരും (60.28%) ഒ.ഇ.സി. വിഭാഗത്തിൽ 8848 ൽ 6183 പേരും (69.88%) ഒ.ബി.സി. വിഭാഗത്തിൽ 251245 ൽ 197567 പേരും (78.64%) ജനറൽ വിഭാഗത്തിൽ 71443 ൽ 61878 പേരും (86.61%) ഉപരി പഠനത്തിന് അർഹത നേടി.
എയിഡഡ് മേഖലയിലെ സ്കൂളുകളിൽ നിന്ന് 182409 ൽ 149863 പേരും (82.16%) ഗവൺമെന്റ് മേഖലയിലെ 163904 ൽ 120027 പേരും (73.23%) അൺഎയിഡഡ് മേഖലയിലെ 23998 ൽ 18218 പേരും (75.91%) ഉപരി പഠനത്തിന് യോഗ്യരായി.

റഗുലർ സ്കൂൾ ഗോയിംഗ് വിഭാഗത്തിൽ 30145 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹത നേടി. ഇതിൽ 22663 പേർ പെൺകുട്ടികളും 7482 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 22772 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 2863 പേർക്കും കോമേഴ്സ് വിഭാഗത്തിൽ 4510 പേർക്കും എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിച്ചു. ഇതിൽ 41 കുട്ടികൾക്ക് മുഴുവൻ സ്കോറും 1200/1200 ലഭിച്ചു.

46810 പേർ എല്ലാ വിഷയങ്ങൾക്കും A ഗ്രേഡോ അതിനു മുകളിലോ 54743 പേർ എല്ലാ വിഷയങ്ങൾക്കും B+ ഗ്രേഡോ അതിനു മുകളിലോ 65420 പേർ എല്ലാ വിഷയങ്ങൾക്കും B ഗ്രേഡോ അതിനു മുകളിലോ 59115 പേർ C+ ഗ്രേഡോ അതിനു മുകളിലോ 31963 പേർ C ഗ്രേഡോ അതിനു മുകളിലോ 198 പേർ D+ ഗ്രേഡോ അതിനു മുകളിലോ നേടുകയുണ്ടായി. 81579 പേർക്ക് D ഗ്രേഡും 669 പേർക്ക് E ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്. തിയറി പരീക്ഷക്ക്, ഗ്രേസ് മാർക്കിനർഹതയുണ്ടെങ്കിൽ ആയത് സഹിതം 30 ശതമാനം സ്കോറും, TE, CE, PE എന്നിവക്കെല്ലാം കൂടി 30 ശതമാനമോ അതിന് മുകളിലോ സ്കോർ ലഭിക്കുന്ന വിദ്യാർത്ഥിക്ക് മാത്രമേ ഉപരി പഠനത്തിനർഹതയുണ്ടായിരിക്കുകയുള്ളൂ .

വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലും (83.09%) ഏറ്റവും കുറവ് കാസർകോഡ് ജില്ലയിലുമാണ് (71.09%). ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (785 പേർ) പരീക്ഷയ്ക്ക് സജ്ജരാക്കിയ എസ്.വി ഹയർസെക്കന്ററി സ്കൂൾ പാലേമേട്, മലപ്പുറം 72.48% പേരെ ഉപരി പഠനത്തിന് യോഗ്യരാക്കി. തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂൾ പട്ടം, മലപ്പുറം ജില്ലയിലെ എം.എസ്.എം. ഹയർസെക്കന്ററി സ്കൂൾ കല്ലിങ്ങൽപ്പറമ്പ, ഗവ.രാജാസ് ഹയർസെക്കന്ററി സ്കൂൾ, എന്നീ സ്കൂളുകളിൽ യഥാക്രമം 756, 712, 712 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 79.37, 91.01, 86.1 ഉം ആണ്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡിനർഹരാക്കിയ ജില്ല മലപ്പുറം (4735) ആണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 57 സ്കൂളുകളാണുള്ളത്. മുപ്പതിൽ താഴെ വിജയ ശതമാനമുള്ള സ്കൂളുകളുടെ എണ്ണം 46 ആണ്. പരീക്ഷാഫലം www.results.hse.kerala.gov.in, www.results.digilocker.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ് സൈറ്റുകളിലും PRD Live, SAPHALAM 2025, iExaMs-Kerala എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പ്രസ്തുത മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും സ്കൂളുകൾക്ക് തങ്ങളുടെ മുഴുവൻ വിദ്യാർത്ഥികളുടെ ഫലം മൊത്തത്തിലും ഡൗൺലോഡ് ചെയ്തെടുക്കുവാനുള്ള വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷാഫലം വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button