കടലില്‍ കുടുങ്ങി 40 മത്സ്യതൊഴിലാളികൾ…ഒടുവിൽ…
അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ നിന്നും പുലര്‍ച്ചെ 5 മണിക്ക് മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഇവരെ കരയിലെത്തിച്ചത്. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ പൊക്ലായി വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന് നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി അജയന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളവും അതിലെ എറിയാട് സ്വദേശികളായ 40 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.




