കൊച്ചിയിൽ നിന്ന് കഞ്ചാവെത്തിച്ചു…ആലപ്പുഴയിൽ 4 യുവാക്കൾ അറസ്റ്റിൽ…

ഹരിപ്പാട്: കഞ്ചാവുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. മുതുകുളം വടക്ക് അതുൽ ഭവനത്തിൽ അതുൽ (കുലുക്കി-23), പുതിയമംഗലം വീട്ടിൽ അനന്തു (18), വലിയതറയിൽ അനന്തു (18), ചിങ്ങാലി പട്ടുളശ്ശേരിൽ ഷാസ് (19)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് 1.1 കിലോ ഗ്രാം കഞ്ചാവുമായി പ്രതികളെ കസ്റ്റഡിലെടുത്തത്.

ഇവിടെ കിടപ്പു മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു. എറണാകുളത്തു നിന്ന് കഞ്ചാവുമായി വരുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button