വയറിൽ വേദനിക്കുന്നതായി അംഗൻവാടി ആയയോട് 4 വയസുകാരി..പരിശേധനയിൽ കണ്ടെത്തിയത്..

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസിൽ പ്രതിചേർത്ത കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജിനെ വയനാട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. തന്റെ സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. നാല് വയസ്സുകാരി അംഗൻവാടിയിൽ വെച്ച് ജീവനക്കാരിയോട് വയറിൽ വേദനിക്കുന്നതായി പറയുകയായിരുന്നു. തുടർന്ന് ഇവർ കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. പിന്നീട് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പൊലീസ് ഇൻസ്‌പെക്ടർ ആനന്ദ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുൾ റഷീദ് തുടങ്ങിയവർ ചേർന്നാണ് മിഥ്‌ലാജിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button