നാടിനെ നടുക്കി ആഭിചാര കൂട്ട ആത്മഹത്യ.. മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ.. ദേവി വിളിച്ചതിനാൽ….
ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ചു മരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിനിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിനി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ്നാട് പൊലീസ്. വേറെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നുൾപ്പെടെയാണ് അന്വേഷിക്കുന്നത്.