സൗഹൃദം സ്ഥാപിച്ച് ഭക്ഷണത്തിനായി ക്ഷണിച്ചു.. യുവതിയെ ഹോട്ടലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു… സുഹൃത്തുക്കൾ അറസ്റ്റിൽ…..
4 men gangraped women at hotel
യുവതി കൂട്ടബലാത്സംഗത്തിനിരയായി. കാറ്ററിങ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന 36കാരിയാണ് ബലാത്സംഗത്തിനിരയായത്. ഒരു പരിപാടിക്കിടെ സൗഹൃദം സ്ഥാപിച്ച നാലു സുഹൃത്തുക്കള്‍ യുവതിയെ ഹോട്ടലലില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭക്ഷണത്തിന് ശേഷം സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്.ബംഗളൂരുവിലാണ് സംഭവം.വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്നും പൊലീസ് കണ്ടെത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തതായും നാലാമത്തെ പ്രതി ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.