കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു…

ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.

രാവിലെ 7.30ഓടെ ജോലിക്ക് പോയ മാതാപിതാക്കളും കാ‌ർ ഉടമയും വൈകുന്നേരം തിരിച്ചെത്തിയപ്പോൾ കാറിനുള്ളിൽ നാല് കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Back to top button