പ്രളയബാധിത മേഖലയിലെ ജന്മാഷ്ടമി വ്രതമെടുത്തവ‍ർക്ക് നൽകിയത് നോൺ വെജ് ബിരിയാണി, 4 പേ‍ർക്കെതിരെ കേസ്

ജന്മാഷ്ടമി ദിനത്തിൽ പ്രളയ ബാധിതർക്ക് നോൺ വെജ് ഭക്ഷണം പ്രളയ ബാധിതർക്ക് വിളമ്പിയതിന് പിന്നാലെ നാല് പേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലെ കാമ്പിലിലാണ് സംഭവം. ഗ്രാമമുഖ്യൻ അടക്കം 4 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഫറൂഖാബാദിൽ വെള്ളപ്പൊക്ക ബാധിത‍ർക്ക് നോൺവെജ് ബിരിയാണി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ച നിരവധിപ്പേർ ജന്മാഷ്ടമി സംബന്ധിയായ വ്രതം അനുഷ്ഠിക്കുന്നതിനിടയിലാണ് ബിരിയാണി വിളമ്പിയതെന്നാണ് പരാതി ഉയ‍ർന്നത്. ചില പ്രദേശവാസികളാണ് ബിരിയാണി വിതരണത്തേക്കുറിച്ച് പൊലീസിനോട് പരാതി പറഞ്ഞത്. കാമ്പിലിലും സമീപ മേഖലകളിലും കനത്ത മഴയേ തുടർന്ന് വെള്ളപ്പൊക്കമുണ്ടായിരുന്നു. ബിരിയാണിയിൽ മാംസമുണ്ടെന്ന് പരാതി പറഞ്ഞവരെ ഗ്രാമമുഖ്യൻ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഗ്രാമമുഖ്യൻ മുഹമ്മദ് ഷമി, സെയ്ഫ് അലി, തലിബ് അലി, മുഹമ്മദ് സമി എന്നിവ‍ർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

Related Articles

Back to top button