ആലപ്പുഴയിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ 4 പ്രതികൾ പിടിയിൽ…
അമ്പലപ്പുഴ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ 4പേരെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിയെയാണ് അയൽവാസികളായ രണ്ട് യുവാക്കളും ,അവരുടെ മറ്റു രണ്ട് കൂട്ടുകാരും ചേർന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്തിന് വെട്ടിയും പരിക്കേല്പിച്ചത്.
ഷാജി വണ്ടാനം ആശുപത്രിയിൽ ചികിത്സയിലാണ്. ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ സുമേഷ് (22), കരളകം വാർഡിൽ കളരിക്കച്ചിറ വീട്ടിൽ വൈശാഖ് (20), കോറ്റംകുളങ്ങര വാർഡിൽ നടുവിലെമുറിയിൽ ആദിൽ (21) എന്നിവരാണ് കേസിൽ പിടിയിലായത്. പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണ്. കോടതിയിൽ ഹാജരാക്കിയ 4 പേരെയും റിമാൻഡ് ചെയ്തു. നോർത്ത് പോലീസ് ഇൻസ്പെക്ടർ എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജേക്കബ്, ദേവിക, സജീവ്, എസ്.സി.പി.ഒ മാരായ ഗിരീഷ്, ഹരീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.