37കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത്…..

അമ്പലപ്പുഴ: രണ്ടു സിസേറിയന് കൂടി വിധേയയായിട്ടുള്ള 37കാരിയുടെ അഞ്ചാമത്തെ ശസ്ത്രക്രിയയാണ് ഇപ്പോൾ നടന്നത്. വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയിലാണ് ഇപ്പോൾ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത് രണ്ടര കിലോഗ്രാം ഭാരം വരുന്ന ഗർഭപാത്രമുഴയാണ്. ഫൈബ്രോയ്ഡ് എന്നറിയപ്പെടുന്ന പന്ത്രണ്ടിലധികം മുഴകളാണ് 37കാരിയായ രോഗിയുടെ ഗർഭപാത്രത്തിലുണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.അനൂപ് കൃഷ്ണൻ പറഞ്ഞു. വർഷങ്ങളായി ഇതേ അസുഖത്തിന് വേണ്ടി രണ്ടു സർജറികൾ നടത്തി മുഴകൾ നീക്കം ചെയ്തെങ്കിലും മുഴകൾ വീണ്ടും വളരുകയായിരുന്നു.

കുടൽമാലകളുടെ ഒട്ടിപ്പിടത്തം മൂലം ഗർഭപാത്രം നീക്കം ചെയ്യാനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നാലുമണിക്കൂറോളം സമയം അവശ്യമായിവന്നു. ഗൈനക്കോളജിസ്റ്റ് ഡോ.പല്ലവി, അനസ്തേഷ്യോളജിസ്റ്റ് ഡോ.ദീപ, ടെക്നീഷ്യൻമാരായ അനീഷ്, രഞ്ജിനി, മീനാക്ഷി, സ്റ്റാഫ് നഴ്സുമാരായ അഞ്ജു, നീതു എന്നിവരും സർജറി ടീമിലുണ്ടായിരുന്നു. ഗർഭാശയ സംബന്ധമായ എല്ലാ വിധ ശസ്ത്രക്രിയകളും നടത്തുന്നതിനുള്ള മികച്ച സൗകര്യങ്ങൾ സാഗര ആശുപത്രിയിൽ ലഭ്യമാണ്.

Related Articles

Back to top button