ആൾ കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി..35 പേര്‍ക്ക് ദാരുണാന്ത്യം.. നിരവധിപേർക്ക് പരിക്ക്.. കൂട്ടകൊലക്ക് കാരണമായത്….
വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര് കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ്.തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലാണ് സംഭവം.വാഹനം ഓടിച്ച 62 വയസുകാരനെ പൊലീസ് പിടികൂടി.കാറിനകത്തുണ്ടായിരുന്ന പ്രതിയെ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലിസ് പറഞ്ഞു.ഭാര്യയുമായി വഴക്കിട്ട ദേഷ്യമാകാം കാര്‍ ഇടിച്ചുകയറ്റിയതിന്റെ കാരണമെന്ന് പൊലീസ് പറയുന്നു.
കഴുത്തിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സ്വയം മുറിവേൽപ്പിച്ചതിനെത്തുടർന്ന് പ്രതി ഇപ്പോൾ കോമയിലാണ്. അതുകൊണ്ട് ചോദ്യം ചെയ്യലിന് വിധേയനാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് നിർദേശിച്ചു. കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



