35 അടി ഉയരമുള്ള മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി…
അമ്പലപ്പുഴ: മരം മുറിക്കുന്നതിടെ മധ്യവയസ്കൻ മരത്തിൽ കുടുങ്ങി.ചമ്പക്കുളം പാലക്കുളം വീട്ടിൽ ത്രേസ്യമ്മയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ മുറിച്ച മര കഷ്ണം വന്നിടിച്ചു സാരമായ പരിക്കുപറ്റിയാണ് മരത്തിൽ കുടുങ്ങിയത് .കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് (64 ) ആണ് കുടുങ്ങിയത്. 35 അടിയോളം ഉയരത്തിലാണ് മുഹമ്മദ് കുടുങ്ങിയത് .വിവരം അറിഞ്ഞ് ആലപ്പുഴ അഗ്നി രക്ഷസേന സംഭവ സ്ഥലത്തെത്തി ഇയാളെ താഴെയിറക്കി.
എക്സ്റ്റൻഷൻ ലാഡറിൻ്റെ സഹായത്തോടെ സേനാംഗങ്ങൾ മരത്തിന് മുകളിൽ കയറി ആളെ മരത്തിൽ ഉറപ്പിച്ചു കെട്ടി സുരക്ഷ ഉറപ്പാക്കിയ ശേഷം റെസ്ക്യുനെറ്റിൻ്റെ സഹായത്തോടെ താഴെയിറക്കുകയായിരുന്നു . സേനയുടെ തന്നെ ആംബുലൻസിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിലെത്തിച്ചു .നെഞ്ചിൻ്റെ ഭാഗത്ത് സാരമായ പരിക്ക് പറ്റിയ മുഹമ്മദ് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് .അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ജയസിംഹൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് കെ.ആർ.അനിൽകുമാർ , ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ വിപിൻ രാജ് , ഹാഷിം , പി പ്രശാന്ത്, പി.എഫ്. ലോറൻസ് ,എ.ജെ.ബഞ്ചമിൻ , ഡി. മനു ,റ്റി.ഉദയകുമാർ ,പ്രവീൺ ,വുമൺ ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ ബി. അഞ്ജലി ,എൻ.ആർ.ദർശന ,സ്വാതി കൃഷ്ണ എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത് .