34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്…
നവജാത ശിശുവിനെ വിൽകണമെന്ന് കുട്ടിയുടെ പിതാവ് വഴങ്ങാതെ അമ്മ. 34 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവർക്കുണ്ടായ ആൺകുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിർത്ത ഭവാനിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഒരു മാസം മുൻപാണ് ഭവാനി പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഈ കുഞ്ഞിനേയും വിൽക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.




