‘കടന്നുപോയത് 3,215 ദിവസത്തെ നീതിക്കായുള്ള കാത്തിരിപ്പ്’.. നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി…

നടിയെ ആക്രമിച്ച കേസില്‍ കടന്നുപോയത് നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പെന്ന് വുമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി). അവള്‍ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ലെന്നും മലയാള സിനിമയെയും കേരളക്കരയെയും ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി പ്രതികരിച്ചു. കേസിൽ നാളെ വിധി വരാനിരിക്കെയാണ് ഫേസ്ബുക്കിലൂടെ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയത്.

‘ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകളില്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകള്‍ക്കൊപ്പവും നില്‍ക്കുന്നു.’ ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button