300 കോടി ലോൺ കിട്ടുമോ… ആവശ്യം കേട്ട് ഞെട്ടി….
പല ആവശ്യങ്ങൾക്കും നമ്മൾ ലോണുകൾ എടുക്കാറുണ്ട്. ലോണിന്റെ കാര്യത്തിന് ചിലപ്പോൾ നാം ബാങ്കിനെയോ അല്ലെങ്കിൽ ബാങ്ക് ജീവനക്കാർ നമ്മെ ഇങ്ങോട്ടോ സമീപിക്കാറും ഉണ്ട്. ടാർഗറ്റ് തികയ്ക്കാൻ വേണ്ടി ലോൺ വേണോ എന്ന് ചോദിച്ച് നിരന്തരം വിളിക്കുന്ന ബാങ്ക് ജീവനക്കാർ ചിലപ്പോൾ അരോചകം ആയിത്തോന്നും എന്ന്. ഇവിടെ, നിഷ എന്ന് പേരുള്ള ബാങ്ക് ജീവനക്കാരി ഒരാളോട് സംസാരിക്കുന്നതിന്റെ ഓഡിയോയാണ് ഉള്ളത്. അതിൽ എന്തെങ്കിലും ആവശ്യത്തിന് ലോൺ വേണോ എന്നാണ് ജീവനക്കാരി ചോദിക്കുന്നത്. അപ്പോൾ ഫോണിന്റെ മറുതലക്കൽ ഉള്ളയാൾ പറയുന്നത് 300 കോടി രൂപ ലോൺ വേണം എന്നാണ്. എന്താണ് ഈ 300 കോടി രൂപ കൊണ്ടുള്ള ആവശ്യം എന്നല്ലേ? അയാൾക്ക് ട്രെയിൻ വാങ്ങിക്കാനാണത്രെ.
എന്തായാലും ആവശ്യം കേട്ടതും ബാങ്ക് ജീവനക്കാരി ഷോക്കിലായിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറച്ച് നേരത്തിന് ശേഷം അമ്പരപ്പ് ഒന്ന് മാറിയപ്പോൾ എപ്പോഴെങ്കിലും നിങ്ങളൊരു ലോൺ എടുത്തിട്ടുണ്ടോ എന്ന് അയാളോട് ജീവനക്കാരി ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി നേരത്തെ താൻ വ്യത്യസ്തമായ കാര്യത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ട് എന്ന് അയാൾ പറയുന്നു. ഒരു ഹീറോ സൈക്കിൾ വാങ്ങുന്നതിന് വേണ്ടി 1600 രൂപ കടം വാങ്ങി എന്നാണ് ഇയാൾ പറയുന്നത്.ഏതായാലും, അവിടെ വച്ച് പിന്നെന്താണ് ഇരുവരും സംസാരിച്ചത് എന്ന് അറിയാതെ ഓഡിയോ അവസാനിക്കുകയാണ്. വളരെ പെട്ടെന്നാണ് ഓഡിയോ അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വളരെ അധികം പേർ ഇതിന് രസകരമായ കമന്റുകളുമായി എത്തി.