30 ലക്ഷം തട്ടിയെടുക്കാനായി അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ട ദത്തുപുത്രൻ അറസ്റ്റിൽ…
30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തി കുഴിച്ചിട്ട ദത്തുപുത്രൻ അറസ്റ്റിൽ.65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദത്തുപുത്രൻ ദീപക് പച്ചൗരി (24) അറസ്റ്റിലായത്.ഉഷയെ കൊലപ്പെടുത്തിയ ശേഷം ബാത്‌റൂമിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു .ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം .
കൃത്യത്തിനു ശേഷം, അമ്മയെ കാണാതായെന്നു ദീപക് കഴിഞ്ഞ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി.തുടർന്ന് പൊലീസ് ദീപക്കിനെയും ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ടായതോടെയാണ് പൊലീസിന് സംശയം തോന്നിയത് .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിന്റെ കുളിമുറി പൊളിച്ച് പണിഞ്ഞതായി ശ്രദ്ധയിൽ പെട്ടു .ഈ ഭാഗത്തു കുഴിച്ചു നോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ദീപക്കിനെ കസ്റ്റഡിയിലെ ടുത്തു .സ്ഥിരനിക്ഷേപം കൈക്കലാക്കാനാണ് അമ്മയെ കൊലപ്പെടുത്തിയതെന്നു പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു .23 വർഷം മുൻപാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്.