കർഷകസമരത്തിൽ പങ്കെടുക്കാൻ പോകവെ അപകടം.. മൂന്ന് വനിതാ കർഷകർ മരിച്ചു…

കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി പോയ കർഷകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മൂന്ന് വനിതാ കർഷകർ മരിച്ചു. പഞ്ചാബിലെ ബർണാലയിൽ വെച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മൂടൽ മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ബസിലുള്ളവർ. ജസ്ബിർ കൗർ, സരബ്ജിത് കൗർ, ബൽബീർ കൗർ എന്നിവരാണ് മരിച്ചത്.

Related Articles

Back to top button