യുവാവിനെ മർദ്ദിച്ച സംഭവം…സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 3 പേർ പിടിയിൽ…

പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സുർജിത്ത് DYFI കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് DYFI ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ്.

എന്നാൽ കൂനത്തറ മേഖല പ്രസിഡണ്ട്‌ കിരണിന്റെ പേര് പൊലീസ് എഫ് ഐ ആറിൽ ഇല്ല. ഒളിവിലുള്ള ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷ് ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു. ആക്രമണം നടന്നത് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലെന്നാണ് എഫ്‌ഐആർ. മർദ്ദനം കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയെന്ന് പൊലീസ് FIR.

Related Articles

Back to top button