പാലക്കാട്ട് മണ്ണാർക്കാട് കല്ലൻപാറയിൽ മൂന്നുപേർ കുടുങ്ങിക്കിടക്കുന്നു.. രക്ഷാദൗത്യം പുരോഗമിക്കുന്നു..

പാലക്കാട്ട് മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നു. തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാദൗത്യം ആരംഭിച്ചുകഴിഞ്ഞു. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കല്ലന്‍പാറയിലെ വനമേഖലയില്‍ ഒരു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായുള്ള സംശയം രൂപപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. മലയുടെ അടിഭാഗത്തുണ്ടായിരുന്ന ഇവരുടെ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വനമേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്.

Related Articles

Back to top button