പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന 3 പെൺകുട്ടികളെ കാണാതായി….

പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്ന മൂന്ന് വിദ്യാർത്ഥിനികളെ ഷൊർണൂരിൽ നിന്നുംകാണാതായെന്ന് പരാതി. കൂനത്തറ സ്വദേശി ശാസ്ത, കൈലിയാട് സ്വദേശി അനുഗ്രഹ, ദേശമംഗലം സ്വദേശി കീർത്തന എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് തെരച്ചിൽ തുടങ്ങി.

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെൻ്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും.

ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിൻ്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണ്. ഇവിടം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button