ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറുപേരിൽ 3 പേരുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തി…

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ 3 പേരുടെ മൃതദേഹം നദിയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്‌തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 11ന് കാണാതായ ഇവരുടെ മൃതദേഹം ജിരി നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ അസമിലെ കചര്‍ ജില്ലയിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജിലേക്ക് (എസ്എംസി) പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. തിങ്കളാഴ്ച സായുധധാരികള്‍ ബോറോബെക്‌റ പൊലീസ് സ്‌റ്റേഷനും സിആര്‍പിഎഫ് പോസ്റ്റും ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 10 സായുധധാരികളെ വധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിന് പിന്നാലെ പൊലീസ് ക്യാമ്പസിലുണ്ടായിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ആറ് പേരെ കാണാതാവുകയായിരുന്നു.ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് കാണാതായത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാണാതായവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Articles

Back to top button