കഞ്ചാവ് പിടികൂടിയ കേസിൽ 3 പ്രതികൾക്ക് 15 വർഷം തടവും പിഴയും….

757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 15 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം സ്വദേശികളായ ബാദുഷ നാസ൪, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്. നാലു വ൪ഷം മുമ്പ് വിശാഖപട്ടണത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തിയ സംഭവത്തിലാണ് പാലക്കാട് മൂന്നാം അഡിഷനൽ സെഷൻസ് കോടതിയുടെ വിധി.

ആന്ധ്രപ്രദേശിലെ നരസിംപട്ടണത്തിൽ നിന്നും കൊച്ചിയിലേക്കാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കേസിൽ 18 സാക്ഷികളും 60 രേഖകളും നി൪ണായകമായി. കേസിലെ നാലാം പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശി സതീഷ് ഉണ്ണിയെ എക്സൈസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button