3 വയസുകാരന് പൊള്ളലേറ്റ സംഭവം..കേസിൽ വഴിത്തിരിവ്..ചായ ഒഴിച്ചത് മുത്തച്ഛനല്ല…

തിരുവനന്തപുരം മണ്ണന്തലയിൽ ചായ വീണ് മൂന്ന് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ നിർണായക കണ്ടെത്തൽ.കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചത് മുത്തച്ഛനല്ല എന്നാണ് കണ്ടെത്തിയത്.സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തച്ഛൻ വെയിറ്റിം​ഗ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.ഇതോടെയാണ് മുത്തച്ഛൻ നിരപരാധിയാണെന്ന് തെളിഞ്ഞത്.ഇതോടെ ഇദ്ദേഹത്തിനെ പൊലീസ് വിട്ടയച്ചു. ചായ കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ മറിഞ്ഞതാകാമെന്ന നി​ഗമനത്തിലാണ് പൊലീസ്.

മൂന്ന് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താനല്ല ഇത് ചെയ്തതെന്നും കുട്ടിയുടെ ദേഹത്ത് അബദ്ധത്തിൽ ചായ വീണതാണെന്നും മുത്തച്ഛൻ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം നടന്ന സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് മനസിലായത്.

Related Articles

Back to top button