മൂന്ന് പ്രദേശങ്ങൾ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ച് സർക്കാർ.. വിജ്ഞാപനം പുറത്തിറക്കി…

തിരുവനന്തപുരം: വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചത്. ജൂലായ് 30 മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത മേഖലകളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ജൂലായ് 30 പുലര്‍ച്ചെ ഒന്നിലേറെത്തവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.

Related Articles

Back to top button