3 ദിവസമായിചീഞ്ഞ് നാറി റോഡിൽ കിടന്ന നായയെ മറവു ചെയ്തു..മാതൃകയായി വീട്ടമ്മ…

അമ്പലപ്പുഴ : പുന്നപ്ര പവ്വർ ഹൗസ് ജംഗ്ഷന് സമീപം ദേശീയ പാതയോരത്ത് 3 ദിവസമായി ചത്ത് ദുർഗന്ധം പരത്തിയ തെരുവ് നായയെ മറവ് ചെയ്ത് വീട്ടമ്മ മാതൃകയായി.വാഹന അപകടത്തിലായിരുന്നു നായ ചത്തത്. പുന്നപ്ര തെക്ക് പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും മറവ് ചെയ്യാൻ പഞ്ചായത്ത് തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശം ആകെ ദുർഗന്ധം വമിച്ച് പ്രദേശവാസികൾക്കും ,കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്കും , വാഹന യാത്രക്കാർക്കും ദുരിതമായി മാറിയപ്പോളാണ് ഇതുവഴി വന്ന കാൽനടയാത്രക്കാരിയായ പുന്നപ്ര പടിഞ്ഞാറെ വീട്ടിൽ സുലഭ എന്ന വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടത്.

ഉടൻ തന്നെ ഇവർ സമീപത്തെ കടയിൽ നിന്നും മൺ വെട്ടി വാങ്ങി നായയെ കോരി ചാക്കിന് മുകളിൽ വെച്ച് ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വെളി ഭൂമിയിൽ കുഴി എടുത്ത് നായയെ മറവ് ചെയ്യുകയായിരുന്നു.പഞ്ചായത്ത് ചെയ്യേണ്ട ജോലി ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കിയ യുവതിയെ
നാട്ടുകാർ അഭിനന്ദിച്ചു. സുലഭയുടെ സഹായിയായി പ്രദേശത്തെ കട നടത്തിപ്പ് കാരനായ അജ്മൽ മുല്ലയിൽ എന്ന യുവാവും നായയെ മറവ് ചെയ്യാൻ ഒപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button