3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിനും കോട്ടയത്തിനും പിന്നാലെ രാത്രി എട്ട് മണിയോടെ കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇമ്പശേഖറാണ് നാളെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആദ്യം തന്നെ കണ്ണൂരാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കോട്ടയം കളക്ടറും അവധി പ്രഖ്യാപിക്കുകയായിരുന്നു.മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button