ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്…ഇന്ത്യ മികച്ച സ്കോറിലേക്ക്…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. 310-5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അര്‍ധസെഞ്ചുറി തികച്ച രവീന്ദ്ര ജഡേജയുടെയും 150 കടന്ന ശുഭ്മാന്‍ ഗില്ലിന്‍റെയും ബാറ്റിംഗ് മികവില്‍ രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. 168 റണ്‍സുമായി ക്രീസിലുള്ള ശുഭ്മാന്‍ ഗില്ലിനൊപ്പം അഞ്ച് റണ്‍സുമായി വാഷിംഗ്‌ടണ്‍ സുന്ദറാണ് ക്രീസില്‍. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. ആറാം വിക്കറ്റില്‍ 203 റണ്‍സാണ് ഗില്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്തത്.