വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത്…

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് നട്ടു വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് പിഴുതെടുത്ത് നശിപ്പിച്ചത്. പിഴുതെടുത്ത കഞ്ചാവ് ചെടിയ്ക്ക് 29 സെന്റീമീറ്ററോളം നീളമുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവമുണ്ടായത്. പട്ടാമ്പി ബ്ലോക്കിന്റെ കീഴിൽ മഹിളാ സമാജം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശത്തു നിന്നാണ് ചെടി കണ്ടെത്തിയത്. അതേ സമയം, നട്ടു വളർത്തിയത് ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച് വിനു, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) സൽമാൻ റസാലി പി കെ, കെ ഒ പ്രസന്നൻ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നന്ദു, അനൂപ് രാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button