മണിക്കൂറില്‍ 28258 കിമീ വേഗത്തില്‍ ഛിന്നഗ്രഹം ഭൂമിക്കരികില്‍…മുന്നറിയിപ്പുമായി നാസ ….

ഛിന്നഗ്രഹവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി നാസ. ആസ്റ്ററോയ്ഡ് 2020 വിഎക്‌സ് 1 എന്ന് പേരിട്ടിരിക്കുന്ന ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിയ്ക്കടുത്തെത്തും.ഒരു വലിയ കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് ഏകദേശം 290 അടി (88.69 മീറ്റര്‍) വ്യാസമുണ്ട്.ഭൗമോപരിതലത്തില്‍ നിന്ന് 74 ലക്ഷം കിമീ ഉയരത്തിലൂടെയാണ് ഛിന്നഗ്രഹം സഞ്ചരിക്കുക. മണിക്കൂറില്‍ 28258 കിലോമീറ്ററാണ് വേഗം. ഇന്ത്യന്‍ സമയം നവംബര്‍ 3 12.44 നാണ് ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുക..

നിയര്‍ എര്‍ത്ത് ഒബ്ജക്ട് വിഭാഗത്തില്‍ പെടുന്ന ചിന്നഗ്രഹമാണ് 2020 വിഎക്‌സ് 1. കൃത്യമായി പറഞ്ഞാല്‍ അപ്പോളോ ഗ്രൂപ്പില്‍ പെടുന്ന ഛിന്നഗ്രഹമാണിത്. ഭൂമിയുടെ സഞ്ചാര പഥം കടന്നപോവുന്ന പാതയാണിതിന്. എന്തായാലും ഇതിന്റെ വലിപ്പവും ദൂരവും കണക്കിലെടുത്താല്‍ അപകടകാരിയായ ഛിന്നഗ്രഹങ്ങളുടെ ഗണത്തില്‍ പെടുന്നതല്ല 2020 വിഎക്‌സ് 1.

Related Articles

Back to top button