വിവാഹം കഴിഞ്ഞിട്ട് 9 വർഷം, രണ്ട് കുട്ടികളുടെ അമ്മ, 26കാരിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു…
യുവതിയെ ഭർത്താവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ യുവാവ് കുത്തിക്കൊന്നത്. യുവതിയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊള്ളാച്ചിയിലായിരുന്നു സംഭവം.
9 വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 27 വയസ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്നത്. പൊള്ളാച്ചിയിലെ മരപേട്ടൈ സ്ട്രീറ്റിലാണ് ഭാരതിയുടെ വീട്. 26 വയസ്സുള്ള ശ്വേതയാണ് കൊല്ലപ്പെട്ടത്.