26 ന് മണ്ഡലപൂജ ദിനത്തിൽ കലവറ നിറയ്ക്കൽ 30 ന് രാവിലെ ശബരിശ ശരണയാത്ര.

മാന്നാർ : ശബരിമല യാത്രാ മദ്ധ്യേയുള്ള കുനംങ്കര ശബരി ശരണാശ്രമത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് അന്നദാനത്തിനാവശ്യമായ ഉൽപ്പന്നങ്ങളുടെ സംഭരണവും കലവറനിറയ്ക്കൽ ചടങ്ങും മണ്ഡല പൂജാ ദിനമായ നാൽപ്പത്തൊന്നിന് മാവേലിക്കര ചെറുകോൽ ശ്രീധർമ്മ ശാസ്താ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് ഗോവ ഗവർണ്ണർ അഡ്വ. പി. എസ് . ശ്രീധരൻ പിള്ള നിർവ്വഹിക്കും.

വൈകിട്ട് നാലിന് ചെറുകോൽ ക്ഷേത്രത്തിലെത്തുന്ന ഗോവ ഗവർണ്ണറെ മുൻ ശബരിമല മേൽശാന്തി ജി. വിഷ്ണുനമ്പുതിരി പൂർണ്ണ കുംഭം നൽകി സ്വീകരിക്കും. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും , ശ്രീ അയ്യപ്പ ധർമ്മ പ്രചാര സമിതി ഭാരവാഹികളും ഭക്തജനങ്ങളും വിവിധ ഹൈന്ദവ സംഘടനാ , ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും. തുടർന്ന് ശരണം വിളിയും , ആരതിയും നടക്കും.

വിവിധ പ്രദേശങ്ങളിൽ നിന്ന് ഭക്‌തജനങ്ങളും വിവിധ ഹൈന്ദവ സംഘടനകളും സമാഹരിച്ച് കൊണ്ടുവരുന്ന അന്നദാനത്തിനാവശ്യമുള്ള അരി , നാളികേരം , പച്ചക്കറി മുതലായവ 30 രാവിലെ വരെ ഭക്തർക്ക് ക്ഷേത്രത്തിൽ സമർപ്പിക്കാൻ അവസരം ഉണ്ട്. 30 ന് രാവിലെ 9 മണിയ്ക്ക് ഉൽപ്പന്നങ്ങൾ സംഭരിച്ച വാഹനം ശബരീശ ശരണയാത്രയായി ശബരിമല കുനംങ്കരയിലുള്ള ശബരിശരണാശ്രമത്തിലേയ്ക്ക് പുറപ്പെടും.

Related Articles

Back to top button