കനത്ത മഴയിൽ വൻ നാശ നഷ്ട്ടം… തകർന്നത് 25 വീടുകൾ…
കനത്ത മഴയിൽ മരം വീണ് ഒരാൾ മരിച്ചു, 25 വീടുകൾ തകർന്നു. ഇതിൽ 24 വീടുകൾ ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 വീടുകളാണ് തകർന്നത്. ഉടുമ്പൻചോല താലൂക്കിൽ 12 വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു.
ദേവികുളം താലൂക്കിൽ അഞ്ച് വീടുകളും തൊടുപുഴ താലൂക്കിൽ ആറെണ്ണവും ഇടുക്കി താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു. ഒരാൾക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പൻചോല താലൂക്കിലാണ്. മെയ് 24 മുതൽ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്.